Skip to main content

എസ്‌സി കോര്‍പ്പസ് ഫണ്ട് വിനിയോഗം വിലയിരുത്തി

പത്തനംതിട്ട ജില്ലയിലെ പട്ടിക ജാതി കോര്‍പ്പസ് ഫണ്ട് വിനിയോഗം സംബന്ധിച്ച പുരോഗതി  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ ആര്‍.രഘു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date