പ്രൊബേഷന്‍ നിയമവും സംവിധാനവും: ബോധവത്കരണ പരിപാടി നടത്തി
പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസും തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും സംയുക്തമായി പ്രൊബേഷന്‍ നിയമവും സംവിധാനവും സംബന്ധിച്ച് താലൂക്ക്തല നിയമബോധവത്കരണ പരിപാടി കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തി. പ്രൊബേഷന്‍ സേവനങ്ങള്‍ ആധുനികവത്കരിച്ച് ശക്തിപ്പെടുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച നേര്‍വഴി പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
തിരുവല്ല സബ് ജഡ്ജ് ആന്റ് അസിസ്റ്റന്റ് സെഷന്‍സ് എച്ച്.രോഷ്നി ഉദ്ഘാടനം നിര്‍വഹിച്ചു. കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു അധ്യക്ഷത വഹിച്ചു. തിരുവല്ല ഡിവൈഎസ്പി റ്റി.രാജപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സുധീഷ് വെണ്‍പാല, പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ് കുമാര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍.അനുപമ എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പാരാ ലീഗല്‍ വോളന്റീഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍, നിയമ വിദ്യാര്‍ഥികള്‍, എം.എസ്.ഡബ്ലു വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട്, വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം, നേര്‍വഴി പദ്ധതി, ആഫ്റ്റര്‍ കെയര്‍ സര്‍വീസസ് എന്നിവയെപ്പറ്റി ക്ലാസ് നടന്നു.
- Log in to post comments