തേക്ക്തടി ചില്ലറ വില്‍പ്പനയ്ക്ക്
കോന്നി, അരീക്കക്കാവ് എന്നീ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക്തടി ചില്ലറ വില്പനയ്ക്ക് തയാര്‍. പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള തേക്ക്തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക്തടിയുടെ ചില്ലറ വില്‍പ്പന പുനലൂര്‍ തടിവില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും. രണ്ട് ബി, രണ്ട് സി, മൂന്ന് ബി, മൂന്ന് സി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക്തടികളാണ് ചില്ലറവില്‍പ്പനയ്ക്ക് തയാറാക്കിയിട്ടുള്ളത്.
വീട് നിര്‍മിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും വീട് പണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട്ഫീസ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡിപ്പോകളില്‍ സമീപിച്ചാല്‍ അഞ്ച് ക്യൂബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ബന്ധപ്പെടേണ്ടനമ്പര്‍: അരീക്കക്കാവ് ഡിപ്പോ ഓഫീസര്‍ ഫോണ്‍-8547600535, കോന്നി ഡിപ്പോ ഓഫീസര്‍-8547600530, ടിംമ്പര്‍ സെയില്‍സ് ഡിവിഷന്‍ പുനലൂര്‍: 0475-2222617.
- Log in to post comments