Post Category
ദുരന്ത നിവാരണ പരിശീലനം: ഉദ്ഘാടനം 7ന്
ജില്ലാ പഞ്ചായത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ ദുരന്ത നിവാരണം ആദ്യഘട്ട പരിശീലനം 7ന് ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, യൂത്ത്ക്ലബ്ബുകള്, എന്‍എസ്എസ് എന്നിവയുടെ സഹകരണത്തോടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ജില്ലയില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതീ യൂവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ട് 'യുവകര്‍മ്മസേന' രൂപീകരിച്ചിട്ടുണ്ട്്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി കലക്ടര്‍, അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍, ഫയര്‍&റസ്ക്യൂ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments