പ്രൊബേഷന്‍ അവബോധ പരിശീലന പരിപാടി
നേര്‍വഴി പദ്ധതിയുടെ ഭാഗമായി പ്രൊബേഷന്‍ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച് പ്രൊബേഷന്‍ നിയമം സംബന്ധിച്ച കോടതികളുടെ സുപ്രധാനമായ വിധിന്യായങ്ങളുടെ ചര്‍ച്ചയും പ്രൊബേഷന്‍ സേവനങ്ങള്‍ സംബന്ധിച്ചുള്ള വിവരണവും മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ചു മുതല്‍ പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിക്കും.
ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ്. ജയകുമാര്‍ ജോണ്‍ അധ്യക്ഷത വഹിക്കും.സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പ്രധാന സാമൂഹ്യ പ്രതിരോധ നിയമമായ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് 1958 കാര്യക്ഷമമായും ആധുനികവത്കരിച്ചും ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി പദ്ധതി.
- Log in to post comments