Skip to main content

പാലിയേറ്റീവ് സംഗമം

ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രവും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ദ്വിതീയ പാലിയേറ്റീവ് സംഗമം  പരിയാരം എസ്.എന്‍.ഡി.പി ഹാളില്‍ നടത്തി.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എം.എസ്. സിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. മായ മുഖ്യ പ്രഭാഷണം നടത്തി.  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ഗീതമ്മ വിഷയാവതരണം നടത്തി.

 

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആതിര, ശ്രീവിദ്യ, ജിജി ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍,   ജെ.എച്ച്.ഐ സാബു ജോര്‍ജ്, വ്യപാരി വ്യവസായി സംഘടനയുടെ ഭാരവാഹി സനല്‍, മേരി ഫിലിപ്പ്, ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശാ വര്‍ക്കേഴ്സ് കലാപരിപാടികള്‍ അവതരിപ്പിച്ചു.

date