Skip to main content

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി  അവധിക്കാലത്ത് വീട്ടില്‍ സംരക്ഷിക്കാനുള്ള സന്മനസുള്ളവര്‍ക്കായി വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ അപേക്ഷ ക്ഷണിച്ചു.അവധിക്കാലത്ത് ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം അനുഭവയോഗ്യമാക്കുന്നതിനായുളള പദ്ധതിയാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍.  വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

 

യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക്   കൗണ്‍സലിംഗ്, ഫോസ്റ്റര്‍കെയര്‍ കുട്ടികളുമായുളള കൂടിക്കാഴ്ച എന്നിവയ്ക്ക് അവസരമൊരുക്കും. ചൈല്‍ഡ്   വെല്‍ഫെയര്‍ കമ്മറ്റി മുഖേന കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്ക് വിടും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുന്നത്. ആറു വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആണ്   ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.   കൂടുതല്‍ വിവരങ്ങള്‍ക്ക്  ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന   ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ, 0468-2319998,7012374037, 8589990362 ഈ നമ്പറുകളിലോ ബന്ധപ്പെടാം.

date