Post Category
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 265995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 50 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263570 ആണ്. പത്തനംതിട്ട ജില്ലക്കാരായ 155 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 149 പേര് ജില്ലയിലും, ആറു പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 967 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
date
- Log in to post comments