Skip to main content

മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ്

മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റ്  പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിലിന്റെ അധ്യക്ഷതയില്‍ കൂടിയ പഞ്ചായത്ത് യോഗത്തില്‍ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്  അവതരിപ്പിച്ചു.മുന്‍ബാക്കി ഉള്‍പ്പടെ 97255201 രൂപാ വരവും 94375804 രൂപാ ചെലവും കണക്കാക്കിയിട്ടുള്ള ബജറ്റില്‍ 2879397 രൂപായുടെ മിച്ചമാണ് ലഭ്യമായിട്ടുള്ളത്. കാര്‍ഷികമേഖല, ക്ഷീരവികസനം, വീട് മെയിന്റനന്‍സ്, പശ്ചാത്തല സൗകര്യങ്ങള്‍, തെരുവു വിളക്ക് പരിപാലനം, പാലിയേറ്റീവ് കെയര്‍, ഭക്ഷ്യ സുരക്ഷ, മൃഗസംരക്ഷണം, വനിതാ-ശിശു വികസനം, സാമൂഹ്യ സുരക്ഷ, ആസ്തികളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍, ജലജീവന്‍ മിഷന്‍, സുഭിക്ഷ കേരളം പദ്ധതി എന്നിവയ്ക്കും ഈ ബജറ്റ് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്.

 

കുടിവെള്ളത്തിനും, കാര്‍ഷിക മേഖലയ്ക്കും, ആരോഗ്യം, ശുചിത്വം, എന്നീ മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടും  തെരുവു വിളക്കിന് പുതിയതായി ഇലക്ട്രിക്കല്‍ ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും, കുടിവെള്ളത്തിനായി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും ഈ ബജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്.  

 

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വിഭാഗങ്ങളിലുമായി 60 ലക്ഷം രൂപയുടെ വീട് നിര്‍മാണം, ജലജീവന്‍ പദ്ധതി, എന്നിവ ഈ ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. യുവജനക്ഷേമം  ലക്ഷ്യമാക്കി വനിതാ ശിങ്കാരിമേളം പദ്ധതിയില്‍ കൂടി എല്ലാ വാര്‍ഡിലെയും ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുകയും, ഇത് ഒരു വരുമാന മാര്‍ഗമായി വികസിപ്പിക്കുന്നതിനും  പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.  

മറ്റ്  പ്രധാന വകയിരുത്തലുകള്‍

കൃഷിയും മൃഗ സംരക്ഷണവും - 26 ലക്ഷം രൂപ. കുടിവെള്ളം - 32 ലക്ഷം രൂപ. അഗതികള്‍, വൃദ്ധര്‍, വികലാംഗര്‍, വനിതകള്‍- 30 ലക്ഷം രൂപ. മാലിന്യ സംസ്‌ക്കരണം - 25 ലക്ഷം രൂപ.  

date