പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്
ഭവനരഹിതര്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ജനസൗഹൃദം ആക്കുന്ന ആര്‍ദ്രം പദ്ധതി, വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടെയും, സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വാര്‍ഷിക ബജറ്റ് പന്തളം ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് അശ്വതി വിനോജ് അവതരിപ്പിച്ചു.
വനിതാ ഘടക പദ്ധതി, ശുചിത്വ മാലിന്യ സംസ്‌കരണം, മണ്ണ്, ജലം, സംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായ സംരംഭങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി - പട്ടികവര്‍ഗ വികസനം, കലാകാരന്മാര്‍ക്ക് ഫെലോഷിപ്പ്, കുടിവെള്ള പൈപ്പ്ലൈന്‍, വൈദ്യുതി ലൈന്‍ എന്നിവ ദീര്‍ഘിപ്പിക്കല്‍, തരിശുനില കൃഷി, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വയോജനങ്ങള്‍ക്ക് പകല്‍ വീടിന് അടിസ്ഥാനസൗകര്യം എന്നിവയ്ക്ക് ബജറ്റ് പ്രാധാന്യം നല്‍കുന്നു.
തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17 കോടിരൂപയും വിഭാവനം ചെയ്യുന്നു. ആകെ 320022923 രൂപയുടെ വരവും, 318748800 രൂപയുടെ ചെലവും 1274123 രൂപ യുടെ മിച്ച ബജറ്റിന് ബ്ലോക്ക്പഞ്ചായത്ത് കമ്മറ്റി അംഗീകാരം നല്‍കി. രേഖഅനില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പോള്‍രാജന്‍, ബി.എസ്.അനീഷ്മോന്‍, ലീന, ഭരണസമിതി അംഗങ്ങളായ വി.എം.മധു, രജിതകുഞ്ഞുമോന്‍, സന്തോഷ്, അനില എസ്.നായര്‍, ശോഭ മധു, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എസ്. ഹര്‍ഷന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍, മറ്റ്ജീവനക്കാര്‍, എന്നിവര്‍ പങ്കെടുത്തു.
- Log in to post comments