Post Category
ഡോക്‌ടേഴ്‌സ് ഡേ സംഘടിപ്പിച്ചു
പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി പെരിമ്പലം എ.എം.എല്‍.പി സ്‌കൂളില്‍ ഡോക്‌ടേഴ്‌സ് ഡേ സംഘടിപ്പിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സുനീറ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങള്‍ എന്ന വിഷയത്തില്‍ ആനക്കയം പി.എച്ച്.സിയിലെ ഡോ. പി.എം. ഫെമിന ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നസീബ, പി.ടി.എ പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍, ജെ.എച്ച്.ഐ വിനോദ്കുമാര്‍, കെ.കെ നസീല, തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments