Skip to main content
എഴുമറ്റൂര്‍ - വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം

എഴുമറ്റൂര്‍ - വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

റാന്നി നിയോജക മണ്ഡലത്തില്‍ 6.5 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ എഴുമറ്റൂര്‍ - വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

 

എഴുമറ്റൂര്‍ എസ്എന്‍ഡിപി ഹാളില്‍ ചേര്‍ന്ന പൊതുയോഗം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യു കോട്ടാങ്ങല്‍, ബിനു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വത്സല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജെ.  രതീഷ് കുമാര്‍, സാജന്‍ മാത്യു, അമ്മിണി രാജപ്പന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സതീഷ് കുമാര്‍, കൃഷ്ണകുമാര്‍  തോമസ് മത്തായി, സുരേഷ് കുമാര്‍, വിക്ടര്‍ ടി തോമസ്, ജിജി വട്ടശേരില്‍, ബിജു കരോട്ട്, വര്‍ഗീസ് ഉമ്മന്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുമോള്‍ അഗസ്റ്റിന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രമോദ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

date