ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴില്‍ മല്ലപ്പള്ളി (04692680574)യില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്/അപേക്ഷക 01.06.2022നു 16 വയസ് തികയരുത്.
ഹൈസ്കൂള്‍ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിന് തയാറാക്കുന്ന തരത്തിലാണ് ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്കൂള്‍ കരിക്കുലം. ഭാവിയില്‍ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നല്‍കുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്നിക്കല്‍ സ്കൂളുകളില്‍ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാല്‍ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവര്‍ക്കും എഞ്ചിനീയറിംഗ് മേഖല തെരഞ്ഞെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഐഎച്ച്ആര്‍ഡിയുടെ ടെക്നിക്കല്‍ സ്കൂളുകള്‍.
സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. ഈ സ്കൂളുകളിലെ അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്. ഏഴാം സ്റ്റാന്‍ഡേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ രജിസ്ട്രേഷന് ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം.
അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിഡി ആയോ നല്‍കാം. 2022-23 വര്‍ഷത്തെ പ്രോസ്പെക്ടസ് ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 18 ന് വൈകുന്നേരം നാലു വരെ സമര്‍പ്പിക്കാം.
- Log in to post comments