കണ്ണൂര്‍ അറിയിപ്പുകള്‍ 02-04-2022
എസ് പി സി ടോക് വിത്ത് കോപ്‌സ്; പരാതികള്‍ നല്‍കാം
എസ് എ പി, കെ എ പി നാലാം ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പ് എന്നീ യൂണിറ്റുകളുമായി ചേര്‍ന്നുള്ള 'എസ് പി സി ടോക് വിത്ത് കോപ്‌സ്' വെര്‍ച്വല്‍ അദാലത്ത് മൂന്നാം എഡിഷന്‍ ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് നടക്കും.
പൊലീസ് ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതികളും അഭിപ്രായങ്ങളും നല്‍കുന്നതിനും പരാതി പരിഹരിക്കാനുമായി പൊലീസ് വകുപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണിത്. പരാതികള്‍ നേരിട്ട് spctalks.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. മെയ് 15 വരെ പരാതികള്‍ സമര്‍പ്പിക്കാം.
മന്ത്രി സജി ചെറിയാന്‍ ഏപ്രില്‍ 3ന് ജില്ലയില്‍
ഫിഷറീസ്, സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഏപ്രില്‍ മൂന്നിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30 - കണ്ണൂര്‍ ജി ആര്‍ എഫ് ടി സി എച്ച് എസ് എസ് അഴീക്കല്‍ കെട്ടിടം ഉദ്ഘാടനം, 11.30-പാറപ്രം-കരിമീന്‍ വിളവെടുപ്പ്, 12 മണി പിണറായി.
ഗതാഗത നിയന്ത്രണം
പുതുശ്ശേരിപള്ളി - തുരുത്തി മുക്ക് - കിടഞ്ഞി റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ നാല് മുതല്‍ ഏപ്രില്‍ 30 വരെ പൂര്‍ണ്ണമായും നിരോധിക്കും. പെരിങ്ങത്തൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബാലന്‍ പീടിക വഴിയും പള്ളിക്കുനി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എന്‍ എ എം റോഡ് - മനോളി മുക്ക് വഴിയോ സമീപത്തുള്ള മറ്റു റോഡുകള്‍ വഴിയോ കടന്ന് പോകണമെന്നും അസി.എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.
ചുമതലയേറ്റു
തലശ്ശേരി ഡിവിഷന്‍ പോസ്‌റ്റോഫീസ് സൂപ്രണ്ടായി കെ ഗീത ചുമതലയേറ്റു.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ നാലിന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
തൊഴില്‍ വകുപ്പ് സ്റ്റാളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ (സ്റ്റാള്‍ നമ്പര്‍ 63) അതിഥി തൊഴിലാളികള്‍ക്കായി ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നതിനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷനും സൗകര്യം ലഭിക്കും. ഇതുവരെ ആവാസ് രജിസ്‌ട്രേഷന്‍ ചെയ്യാത്ത തൊഴിലാളികളെ കൗണ്ടറില്‍ എത്തിക്കുന്നതിന് തൊഴിലുമടകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പദ്ധതികളെക്കുറിച്ചും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭിക്കും.
അറ്റന്‍ഡര്‍ തസ്തികയില്‍ അഭിമുഖം
പട്ടികജാതി വകുപ്പിന് കീഴില്‍ ചിറക്കല്‍, അഴീക്കോട് എസ് സി കോളനി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ തസ്തികയിലെ ഡ്യൂട്ടി, ഫീല്‍ഡ് വര്‍ക്ക് താല്‍പര്യമുള്ള പത്താം ക്ലാസ് പാസായ കോളനി നിവാസികള്‍ക്ക് അഭിമുഖം നടത്തുന്നു. പ്രായപരിധി 18 നും 46 നും മധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ യഥാക്രമം ഏപ്രില്‍ ആറ്, ഏഴ് തീയ്യതികളില്‍ രാവിലെ 10.30 ന് ബയോഡാറ്റ, പത്താം ക്ലാസ് പാസായവര്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, എസ് സി കോളനി നിവാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖം സിവില്‍ സ്റ്റേഷനിലെ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസ്, എഫ് ബ്ലോക്ക്, രണ്ടാം നിലയില്‍ നടക്കും.
തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം തുടങ്ങി
തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2022 - 23 വര്‍ഷത്തെ എട്ടാം ക്ലാസിലേക്ക് പ്രവേശനം തുടങ്ങി. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ് ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ടര്‍ണിങ്ങ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ് എന്നിവയില്‍ സാങ്കേതിക പരിശീലനവും പത്താം ക്ലാസ്സ് വിജയികള്‍ക്ക് ടിഎച്ച്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും ലഭിക്കും. പോളിടെക്‌നിക് എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് 10 ശതമാനം സംവരണം ലഭിക്കും. ഐടിഐക്ക് തുല്യമായ ട്രേഡ് യോഗ്യതയുള്ളതിനാല്‍ പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9400006494, 9446973178.
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിജിപിയു ഓഫീസിലേക്ക് കാട്രിഡ്ജ് മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയിലെ കലൂര്‍ (0484 2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ (04933 225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485)യിലും, ഇടുക്കി ജില്ലയില്‍ പീരുമേട് (04869 233982), മുട്ടം, തൊടുപുഴ (0486 2255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (04692680574)യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2022 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി ഡി ആയോ നല്‍കാവുന്നതാണ്. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഏപ്രില്‍ 18ന് വൈകിട്ട് നാല് മണിക്കകം അയക്കണം.
വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മനയത്തുമൂല, നാറാണത്തുചിറ, മണിയലംചിറ, സാധൂ പാര്‍ക്ക്, കൊയ്യോട് മിനി എസ്റ്റേറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ മൂന്ന് ഞായര്‍ രാവിലെ 7.15 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
- Log in to post comments