Skip to main content

ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠന ക്ലാസ് ഏപ്രില്‍ 18 മുതല്‍ മേയ് 15 വരെ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടക്കും. ചിത്രരചന, ഫോട്ടോഗ്രാഫി, ഒറിഗാമി, സംഗീതം, പ്രസംഗം, ഡാന്‍സ് തുടങ്ങിയവയിലാണ് ക്ലാസുകള്‍. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്ലാസുകള്‍.

 

ഫീസ് 1500 രൂപ. പരിപാടിയുടെ സംഘാടക സമിതി യോഗം ഈ മാസം ഏഴിന് വൈകുന്നേരം നാലിന് അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും.

 

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സമിതി അംഗം പ്രൊഫ. റ്റി.കെ.ജി നായര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. മോഹനകുമാര്‍,  എം.എസ്. ജോണ്‍, ആര്‍. ഭാസ്‌കരന്‍ നായര്‍, സജി വിജയകുമാര്‍, ജി. പൊന്നമ്മ, കെ. ജയകൃഷ്ണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, ഡിഎംഒ, എഡിസി ജനറല്‍, ഡിഡിഇ എന്നിവരുടെ  പ്രതിനിധികള്‍, തുടങ്ങിയവര്‍  പങ്കെടുത്തു.

date