Skip to main content

കെഎസ്ടിപി അദാലത്ത്

പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിനായി ചേത്തോങ്കര വലിയ തോടിന്റെ സി.എച്ച് 53/900 മുതല്‍ 54/650 വരെ ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി വിനിയോഗിച്ച് തോടിന്റെ വീതി വര്‍ധിപ്പിക്കും. ഇതിനായി ഏറ്റെടുത്ത വസ്തുവിലെ മരങ്ങള്‍ മുറിക്കുന്നതിന്  വനം വകുപ്പിന്റെ  അനുമതി ലഭിച്ചാല്‍ തോടിന്റെ വീതി കൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിക്കും.

 

പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ (ഡിപിആര്‍) വിശദ പദ്ധതി  രേഖ പ്രകാരം എല്ലാ പ്രവൃത്തികളും കൃത്യമായി പൂര്‍ത്തിയാക്കുമെന്നും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും  പരിഹരിക്കുന്നതിന് ആദാലത്ത് സംഘടിപ്പിക്കുമെന്നും കെഎസ്ടിപി  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date