Post Category
പ്രവേശനപരീക്ഷ ഏപ്രില്‍ 12ന്
2022-23 അധ്യയനവര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളില്‍ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 9.30 മുതലും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് സ്കോളര്‍ഷിപ്പ് പരീക്ഷ അന്നേദിവസം ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം നാലു വരെയും റാന്നി വൈക്കം ഗവ യു.പി സ്കൂളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും ജാതി, വരുമാനം, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം കൃത്യസമയത്തുതന്നെ ഹാജരാകണം. ഫോണ്‍ : 04735-227703.
date
- Log in to post comments