Post Category
ജില്ലാതല ശില്‍പ്പശാല നാളെ(12)
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതിയുടെ നിര്‍വഹണത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ജില്ലാതല ശില്‍പ്പശാല നാളെ (12) ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട വൈഎംസിഎ ഹാളില്‍ നടക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
ശുചിത്വമിഷന്‍, കില എന്നിവയുടെ പ്രതിനിധികള്‍ ഉണ്ടാവും. ജില്ലയിലെ ത്രിതല പഞ്ചായത്ത്-നഗരസഭ അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു.
date
- Log in to post comments