Skip to main content

കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയ്ക്ക്  70.8 ലക്ഷം അനുവദിച്ചു

    കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം കണ്ണൂര്‍ ജില്ലയിലെ സഹകരണ ബേങ്കുകള്‍ക്ക്  അനുവദിച്ച 70,77,275 രൂപയുടെ ചെക്ക് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് അനുവദിച്ച് ഉത്തരവായതായി ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ലഭ്യമായ തുക ജില്ലയിലെ സര്‍വീസ് സഹകരണ ബാങ്കുകളായ ഉളിക്കല്‍ (3439100 രൂപ),  നുച്യാട്  (3382175 രൂപ), നടുവില്‍ (84000 രൂപ), കിളിയന്തറ (111000 രൂപ), ചാവശ്ശേരി (57000 രൂപ), തില്ലങ്കേരി (4000 രൂപ)  എന്നിവയുടെ അക്കൗണ്ടില്‍ വരവ് വച്ചു കൊടുക്കുകയും അക്കാര്യം സഹകരണസംഘം രജിസ്ട്രാറെയും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറെയും അറിയിക്കുകയും ചെയ്യണം.  ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബേങ്ക് ഹെഡാഫീസിലെയും ശാഖകളിലെയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. 

 

date