Skip to main content

രേഖകള്‍ ഹാജരാക്കണം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോയി വരുന്നതിനായി പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന ഗോത്രസാരഥി പദ്ധതി നടപ്പിലാക്കിവരുന്ന സ്‌കൂള്‍ മേധാവികള്‍ സ്‌കൂളിന്റെ ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് അടിയന്തിരമായി ഐ ടി.ഡി.പി. ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. വാഹന വാടക ഇനി മുതല്‍ അതാത് ഹെഡ്മാസ്റ്റര്‍മാരുടെ പേരിലുളള ട്രഷറി അക്കൗണ്ടിലേയ്ക്ക് മാത്രമേ മാറി നല്‍കുവാന്‍ സാധിക്കുകയുളളു എന്ന്  ജില്ലാ ട്രഷറിയില്‍ നിന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

date