Post Category
സാക്ഷ്യപത്രം ഹാജരാക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ /50 വയസിന് മുകളില്‍ പ്രായമുളള അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ 01.01.2022 ല്‍ 60 വയസ് പൂര്‍ത്തിയാകാത്തവര്‍, 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കുന്നതിനായി പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം 2021 ഡിസംബര്‍ മുതല്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഏപ്രില്‍ 30 ന് മുന്‍പായി നല്‍കണം.
ഈ സമയപരിധിക്കുളളില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് തുടര്‍ന്ന് സാക്ഷ്യപത്രം സമര്‍പ്പിച്ച് സേവന സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യുന്ന സമയം മുതലുളള പെന്‍ഷന് മാത്രമേ അര്‍ഹതയുളളൂ. തടയപ്പെടുന്ന മാസത്തിലെ പെന്‍ഷന്‍ കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2362037.
date
- Log in to post comments