Skip to main content

അതിഥി തൊഴിലാളികള്‍ക്കായി ഗസ്റ്റ് ആപ്പ് ഒരുങ്ങി

അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഉദ്ഘാടന വേദിയില്‍ ഗസ്റ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ക്ക് ഐഡികാര്‍ഡ് വിതരണം ചെയ്തു. ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള  സൗകര്യം  ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

 

മുഴുവന്‍ അതിഥിതൊഴിലാളികളേയും പദ്ധതിയില്‍  അംഗമാക്കുക  എന്ന  ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ വാട്സ് ആപ്പ് നമ്പറില്‍ തന്നെ ഐ.ഡി.കാര്‍ഡ് ലഭിക്കും.  ഗസ്റ്റ് ആപ്പിലൂടെ അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികളോടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളോടും കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍ അഭ്യര്‍ഥിച്ചു.

date