Skip to main content

സാക്ഷ്യപത്രം സമര്‍പ്പിക്കണം

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ / 50 വയസ്  കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് (01.01.2022) 60 വയസ് പൂര്‍ത്തിയാകാത്തവര്‍ 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കുന്നതിനായി വിവാഹിത /പുനര്‍വിവാഹിതയല്ലെന്നുളള സാക്ഷ്യപത്രം 2021 ഡിസംബര്‍ മുതല്‍ സമര്‍പ്പിച്ചിട്ടില്ലാത്ത പക്ഷം, ഏപ്രില്‍ 30 നുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.

 

ഈ സമയ പരിധിക്കുളളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക്  തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സേവന സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്യുന്ന സമയം  മുതലുളള  പെന്‍ഷനു മാത്രമേ അര്‍ഹതയുളളൂ. തടയപ്പെടുന്ന മാസത്തിലെ പെന്‍ഷന്‍ കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682362037.
 

date