Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ 26500-56700 രൂപ ശമ്പള നിരക്കില്‍ ഫോറസ്റ്റര്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) തസ്തിക (ഫസ്റ്റ് എന്‍.സി.എ ധീവര) (കാറ്റഗറി നമ്പര്‍ - 621/17) തസ്തികയുടെ 04/11/2020 തീയതിയില്‍ നിലവില്‍ വന്ന 309/2020/എസ്.എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 18.05.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും ധീവര വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 18.05.2020 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments