Post Category
സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് 25ന് തുടക്കം
പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. അത്ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, നീന്തല്‍, ഫെന്‍സിംഗ്, യോഗ, ഹോക്കി, സോഫ്റ്റ് ബോള്‍, പഞ്ചഗുസ്തി എന്നീ കായിക ഇനങ്ങളിലാണ് കോച്ചിംഗ് നല്‍കുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. പ്രായപരിധി 10 മുതല്‍ 15 വയസ് വരെ. താല്പര്യമുള്ളവര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9961186039
date
- Log in to post comments