എം.പി.ഫണ്ട്: ജില്ലയിലെ 17 വിദ്യാലയങ്ങള്‍ക്ക് കപ്യൂട്ടര്‍
ജില്ലയിലെ 17 വിദ്യാലയങ്ങള്‍ക്ക് കപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി പി.കരുണാകരന്‍ എം.പി യുടെ ഫണ്ടില്‍ നിന്നും 27.25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
ജി.വി.എച്ച്.എസ്.എസ്. മടിക്കൈ, ജി.എച്ച്.എസ്.എസ് ഉദിനൂര്‍, പാണ്ടീ, കൂഞ്ചത്തൂര്‍, പൈവളിഗെ, ബളാംതോട്, ചായ്യോം, കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, കോടോത്ത് ഡോ:അംബേദ്കര്‍ സ്മാരക ജി.എച്ച്.എസ്.എസ്, പെരിയ നവോദയ വിദ്യാലയ എന്നിവയ്ക്ക് രണ്ടുലക്ഷം രൂപാവീതവും ജി.യു.പി സ്‌കൂള്‍ നാലിലംകണ്ടം, കോളിയടുക്കം യു. പി സ്‌കൂള്‍, കൈതക്കാട് എ.യു.പി സ്‌കൂള്‍, കുന്തിക്കാമ എ.എസ്.ഇ സ്‌കൂള്‍ എന്നിവയ്ക്ക് ഓരോലക്ഷം രൂപ വീതവുംമാണ് അനുവദിച്ചത്. കാസര്‍കോട് മഡോണ എ.യു.പി സ്‌കൂളിന് 1.75 ലക്ഷം രൂപയും കുമ്പള ജി.എഫ്.എല്‍.പി.എസ്, ചാത്തങ്കൈ ജി.എല്‍.പി സ്‌കൂള്‍ എന്നിവയ്ക്ക 75000 രൂപ വീതവും അനുവദിച്ചു.
- Log in to post comments