അപേക്ഷ ക്ഷണിച്ചു
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ മുഴുവന്‍ സമയ അംഗത്തിന്റെയും വനിതാ അംഗത്തിന്റെയും ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമുളളവരും, 35 വയസ്സോ അതിന് മുകളിലോ പ്രായമുളളവരും, ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും കഴിവും ആര്‍ജ്ജവവുമുളളവരുമായിരിക്കണം. നിയമന കാലാവധി 5 വര്‍ഷം വരെയോ, 65 വയസ്സ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in ലും ലഭിക്കും. അപേക്ഷകര്‍ അവരുടെ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജൂലൈ 20 ന് മുമ്പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.
- Log in to post comments