Post Category
ലോ ഓഫീസര്‍ അന്വേഷിച്ച് നടന്ന പാട്ട് പാടിക്കൊടുത്ത് ജില്ലാ കളക്ടര്‍
ജില്ലാ റവന്യു കലോല്‍സവത്തിനിടയില്‍ വൈറലായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ പാട്ട്. ജില്ലാ ലോ ഓഫീസര്‍ ശ്രീകേഷ് ആശംസാ പ്രസംഗത്തിനിടയില്‍ ചെറുപ്പത്തില്‍ ആകാശവാണിയില്‍ കേട്ട ഒരു ലളിതഗാനത്തെ കുറിച്ച് പരാമര്‍ശിച്ചു. താന്‍ ഒരുപാട് നാള്‍ തേടിയിട്ടും ആ പാട്ട് ആര്‍ക്കും അറിയില്ലെന്നും യൂടൂബില്‍ പോലും ലഭ്യമല്ലെന്നും പറഞ്ഞു. ഇത് കേട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ താമര പൂക്കുന്ന തമിഴകം താണ്ടി ശ്രീ മലയാളത്തില്‍ വന്ന കാറ്റേ എന്ന് തുടങ്ങുന്ന ലളിതഗാനം മൈക്കില്‍ കൂടി പാടി സദസിനെ കൈയിലെടുത്തു.
date
- Log in to post comments