റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം 29ന്
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാന്നി നിയോജക മണ്ഡലത്തിലെ മൂന്നു റോഡുകളുടെ നിര്‍മാണ ഉദ്ഘാടനങ്ങള്‍ 29 ന് നടക്കുമെന്ന് അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ അറിയിച്ചു. ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന റാന്നി നിയോജക മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പമുള്ള മറ്റു റോഡുകള്‍ ഉടന്‍ തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കാനാകുമെന്നും എംഎല്‍എ അറിയിച്ചു.
വലിയപറമ്പില്‍പടി - ഈട്ടിച്ചുവട് റോഡ് 1.70 കോടി , ചണ്ണ - കുരുമ്പന്‍മൂഴി റോഡ് 1.76 കോടി, അത്തിക്കയം - കടുമീന്‍ചിറ റോഡ് 3.5 കോടി എന്നിവയുടെ നിര്‍മാണ ഉദ്ഘാടനമാണ് നടക്കുക. 29 ന് പകല്‍ 2.30 ന് ചണ്ണ - കുരുമ്പന്‍മൂഴി - മണക്കയം റോഡ്, 3.30ന് അത്തിക്കയം -കടുമീന്‍ചിറ റോഡ്, 4.30ന് വലിയപറമ്പില്‍ പടി - ഈട്ടിച്ചുവട് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
- Log in to post comments