Post Category
ഹജ്ജ് പ്രതിരോധ കുത്തിവെപ്പ്
ജില്ലയില്‍ നിന്നും ഈ വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് തലശ്ശേരി, ഇരിട്ടി താലൂക്കുകളില്‍ ഉള്‍പെടുന്നവര്‍ക്ക് ജൂലൈ 13 ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലും തളിപ്പറമ്പ്, പയ്യന്നൂര്‍ താലുക്കുകളില്‍ ഉള്‍പെടുന്നവര്‍ക്ക് 19 ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും കണ്ണൂര്‍ താലൂക്കില്‍ ഉള്‍പെടുന്നവര്‍ക്ക് 21 ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നല്‍കും. ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 9 മണിക്ക് പ്രസ്തുത കേന്ദ്രങ്ങളില്‍ എത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.
date
- Log in to post comments