Post Category
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ബോധവല്‍ക്കരണ പ്രദര്‍ശനം ഒരുക്കുന്നു
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെയ് 28 മുതല്‍ 2023 മെയ് 28 വരെ ഒരു ആര്‍ക്കെവ് രൂപീകരിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ പ്രദര്‍ശനങ്ങള്‍ ഒരുക്കും. ഇതിലേക്കായി കേരളത്തിന്റെ പൊതുവിതരണ ചരിത്രവുമായി ബന്ധപ്പെട്ട പഴയകാല ചിത്രങ്ങള്‍, പത്രവാര്‍ത്തകള്‍, ഉത്തരവുകള്‍, ലൈസന്‍സുകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകള്‍/വസ്തുക്കള്‍ പൊതുജനങ്ങള്‍, റേഷന്‍ വ്യാപാരികള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ dospta1@gmail.com എന്ന ഇ- മെയില്‍ അഡ്രസിലോ, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222612, 2320509.
date
- Log in to post comments