ഫൌളര്‍ ബെഡ് വിതരണം ചെയ്തു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഫൌളര്‍ ബെഡ് വിതരണ ഉദ്ഘാടനം ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്നു. പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിഹിതം ചെലവഴിച്ച് വാങ്ങിയ 10 ബെഡുകളുടെ വിതരണമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
ഇളമണ്ണൂര്‍ വിഷ്ണു ഭവനത്തില്‍ വിഷ്ണുവിന് ഫൌളര്‍ ബെഡ് നല്‍കി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ രാജ്, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments