Post Category
വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് ഉദ്ഘാടനം നാളെ
റീബില്‍ഡ് കേരള ഇനീഷേറ്റീവിന്റെ നേതൃത്വത്തില്‍ ഉന്നത നിലവാരത്തില്‍ പണിയുന്ന റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നാളെ (ഏപ്രില്‍ 29 ) ഉച്ചയ്ക്ക് ശേഷം 4.30 ന് ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് തേരിട്ടമടയില്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആവും. മുന്‍ എംഎല്‍എ രാജു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
date
- Log in to post comments