Skip to main content

കേരളത്തിന്റെ വികസനത്തിനൊപ്പം നിന്ന ഏബ്രഹാമിന് മന്ത്രിയുടെ പൂര്‍ണ പിന്തുണ

കേരളത്തിന്റെ വികസനത്തിനൊപ്പം നിന്ന ഏബ്രഹാമിന് പൂര്‍ണ പിന്തുണ നല്‍കി മന്ത്രിയുടെ ഉത്തരവ്. പുനലൂര്‍- മൂവാറ്റുപുഴ റോഡ് വീതി കൂട്ടിയപ്പോഴാണ് റാന്നി അങ്ങാടി വലിയ കാലയില്‍  എബ്രഹാമിന്റെ തടിമില്‍ കെട്ടിടം പൊളിച്ചു മാറ്റിയത്. കെട്ടിടം പുതുതായി പണിത് തടിമില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി കെട്ടിടത്തിന്റെ നമ്പര്‍ ആവശ്യപ്പെട്ടെത്തിയ ഏബ്രഹാമിന് പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു.

 

കെട്ടിടം പൂര്‍ത്തീകരിച്ചപ്പോള്‍ നിബന്ധനകള്‍ പ്രകാരമല്ല കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് ചൂണ്ടിക്കാട്ടി വിവിധ വകുപ്പ് അധികൃതര്‍ രംഗത്തെത്തുകയായിരുന്നു, ഇക്കാര്യം ഉന്നയിച്ചാണ് കെട്ടിട നമ്പര്‍ നല്‍കാതിരുന്നത്. എന്നാല്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ മന്ത്രി പി.രാജീവിനെ നേരില്‍ കണ്ട് പരാതി പറഞ്ഞ ഏബ്രഹാമിന് അനുകൂല നടപടിയായിരുന്നു മന്ത്രി എടുത്തത്.

date