Skip to main content

സംസ്ഥാനതല പോസ്റ്റര്‍ രചനാ മത്സരം

ലോക മലമ്പനി ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണം എന്ന വിഷയം അടിസ്ഥാനമാക്കിയുളള പോസ്റ്ററാണ് തയാറാക്കേണ്ടത്.

 

എ ഫോര്‍ വലിപ്പത്തില്‍ വാട്ടര്‍ കളര്‍, അക്രിലിക്, പോസ്റ്റര്‍ കളര്‍ ഇവയിലേതെങ്കിലും മാാധ്യമത്തില്‍ പോസ്റ്റര്‍ തയാറാക്കിയതിനു ശേഷം അവ സ്‌കാന്‍ ചെയ്ത് പി.ഡി.എഫ്  ഫോര്‍മാറ്റിലാക്കി dhsmalariaday@gmail.com എന്ന വിലാസത്തില്‍ മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍പായി  അയയ്ക്കണം. പോസ്റ്റര്‍ തയാറാക്കിയ ആളിന്റെ പേര്,  വയസ്,  പൂര്‍ണമായ മേല്‍വിലാസം,  ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം  നല്‍കണം.

 

ഒന്നും  രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും സര്‍ട്ടിഫിക്കറ്റും  സമ്മാനമായി നല്‍കും. സമ്മാനാര്‍ഹമായ പോസ്റ്ററിന്റെ ഉടമസ്ഥാവകാശം  ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനായിരിക്കും. ഫോണ്‍ : 9447472562, 9447031057.

date