Skip to main content

അഭിമുഖം മെയ് 11 ന്

പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/സൈനിക വെല്‍ഫെയര്‍  വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി) (എക്സ്സര്‍വീസ്മാന്‍ മാത്രം )(എന്‍സിഎ എം)(കാറ്റഗറി നം. 530/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ മെയ് 11 ന് രാവിലെ  9.30  മുതല്‍ കമ്മീഷന്‍ അഭിമുഖം നടത്തും.  എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാര്‍ഥിക്ക്  നല്‍കിയിട്ടുണ്ട്.

 

ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗര്‍ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍ : 0468 2222665.        

date