Skip to main content

മന്ത്രിസഭാ വാര്‍ഷികം: കൂട്ടനടത്തവും കായിക മത്സരങ്ങളും മേയ്ഒന്നിന്

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ഒന്നിന് രാവിലെ എട്ടിന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. തുടര്‍ന്ന് ജില്ലാ സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍, ഷോട്ട്പുട്ട്, ലോംഗ്ജംപ് മത്സരങ്ങള്‍ നടത്തുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അറിയിച്ചു.

date