ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ഉദ്ഘാടനം മേയ് നാലിന്
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയ് നാലിന് രാവിലെ 10.30ന് തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളില്‍ ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി അവാര്‍ഡ് ജേതാവിനുള്ള പുരസ്കാര സമര്‍പ്പണം ആന്റോ ആന്റണി എംപിയും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് സമര്‍പ്പണം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയും
മികച്ച സ്ഥാപനാധിഷ്ഠിത കൃഷിക്കുള്ള അവാര്‍ഡ് സമര്‍പ്പണം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും, മികച്ച ക്ലസ്റ്ററിനുള്ള അവാര്‍ഡ് സമര്‍പ്പണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും നിര്‍വഹിക്കും. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് അധ്യക്ഷത വഹിക്കും.
- Log in to post comments