Skip to main content

മിഷന്‍ അമൃത് സരോവര്‍: ജില്ലയില്‍ നിര്‍മിക്കുന്നത് 75 കുളങ്ങള്‍

മിഷന്‍ അമൃത് സരോവറിന്റെ ഭാഗമായി ജില്ലയില്‍ 75 കുളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ഈ മാസം 14 ന് മുന്‍പ് കണ്ടെത്താന്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ബി.റ്റി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായാണ് മിഷന്‍ അമൃത് സരോവര്‍ സംഘടിപ്പിക്കുന്നത്. പദ്ധതിപ്രകാരം  ഒരു ജില്ലയില്‍ ഒരു ഏക്കര്‍ വിസ്തൃതിയിലുള്ള 75 കുളങ്ങളാണ് നിര്‍മിക്കേണ്ടത്. പുതിയ കുളം നിര്‍മ്മിക്കുകയോ ഉപയോഗരഹിതമായ കുളങ്ങള്‍ കണ്ടെത്തി പുനരുദ്ധാരണം നടത്തുകയോ ചെയ്യാം.

 

ജലസംരക്ഷണം, ജലസേചനം, കുടിവെള്ളം, മീന്‍വളര്‍ത്തല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മിഷന്‍ അമൃത് സരോവറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ നോഡല്‍ ഓഫീസറായും ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറും ആയ ഒരു മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നല്‍കി. റൂറല്‍ ഡവലപ്മെന്റ് എ.ഡി.സി (ജനറല്‍) കെ.കെ. വിമല്‍ രാജ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ എന്‍ജിനിയര്‍ അനീഷ് ജേക്കബ് വിവിധ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date