ജില്ലയില്‍ ഇന്നലെ ചികിത്സ തേടിയത് 25759 പേര്‍
ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി ചികില്‍സ തേടിയത് 25759 പേര്‍. ഇതില്‍ 1577 പേര്‍ പനി ബാധിതരാണ്. ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്‍ണ്ട്. മേലാറ്റൂര്‍, എടപ്പറ്റ, പോരൂര്‍, തൃക്കലങ്ങോട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും മഞ്ചേരിയില്‍ മൂന്ന് കേസുമാണ് സ്ഥിരീകരിച്ചത്. ഇരിമ്പിളിയം, മുതുവല്ലൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കീഴുപറമ്പില്‍ നാല് പോര്‍ക്കും ഡെങ്കിപ്പനി സംശയമുണ്ട്.
ഒമ്പത് പേര്‍ക്ക് ചിക്കന്‍പോക്‌സും പിടിപെട്ടിട്ടുണ്ട്. ആറ് പേര്‍ക്ക് മഞ്ഞപ്പിത്തവും (മങ്കട മൂന്ന്, മക്കരപ്പറമ്പ് രണ്ട്, പൊന്‍മുണ്ടം ഒന്ന്) പാലക്കാട് ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സംശയിക്കുന്നു. മലപ്പുറത്ത് ടൈഫോയ്ഡ് രണ്ട് കേസുകളും വാഴയൂര്‍. എടയൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും സംശയിക്കുന്നുണ്ട്. ചെറിയമുണ്ടത്ത് 55 വയസ്സുള്ള ഒരാളുടെ മരണം ലെപ്‌റ്റോ സ്‌പൈറോസിസ് മൂലമാണെന്ന് സംശയിക്കുന്നു. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്ന് പേര്‍ക്ക് നായയുടെ കടി ഏറ്റിറ്റുണ്ട്. ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments