മൃഗസംരക്ഷണ മേഖലയില്‍ മികച്ച യുവസംരഭകര്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും
കുടുംബശ്രീ ജില്ലാമിഷന്‍, റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവസംരംഭകര്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ നിര്‍വഹിച്ചു.
മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം, റാന്നി ബ്ലോക്ക് ജി.ഇ.ഒ മഞ്ജു ജോര്‍ജ്ജ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍മാരായ നിഷരാജീവ്, മിനി അശോകന്‍, ലേഖാ രഘു, ഓമന രാജന്‍, വൈസ് ചെയപേഴ്‌സണ്‍ സാറാമ്മ ജോണ്‍, ടീം അംഗം പി.വി രാജേഷ്, റാന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശാരി കൃഷ്ണ, കോന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, അനന്ദു, ഷേര്‍ളി, പ്രിസ്‌ക്കില്ല, അനിയന്‍കുഞ്ഞ്് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments