Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 09-05-2022

വാഹന വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിക്ക് (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക്) ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപയാണ് വായ്പാ തുക.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്.  അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കം.  വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമായിരിക്കും പലിശ നിരക്ക്.  വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കേണ്ടതാണ്. ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ നല്‍കുന്നു.
കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036, 9400068513, 9446958777.

തെങ്ങിന്‍തൈ വിതരണം

പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിച്ച ടിxഡി സങ്കരയിനം തെങ്ങിന്‍ തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.  ഒരു റേഷന്‍ കാര്‍ഡിന് രണ്ട് എണ്ണമാണ് ലഭിക്കുക.  താല്‍പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പേരും വിലാസവുമെഴുതിയ പോസ്റ്റ് കാര്‍ഡ്  എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ  മെയ് 21നകം പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.  ഫോണ്‍: 0467 2260632.

വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം

ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം മെയ് 10 ചൊവ്വ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്റെ ജില്ലാ അദാലത്ത് മെയ് 24, 25 തീയ്യതികളില്‍ നടത്തും.  രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്. കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി, അംഗം എസ് അജയകുമാര്‍ എന്നിവര്‍ അദാലത്തിന്  നേതൃത്വം നല്‍കും.  പട്ടികജാതി - പട്ടികഗോത്ര വര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട  ഉദേ്യാഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു.  യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 13ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

യുജിസി നെറ്റ് പരീക്ഷാ പരിശീലനം

യുജിസി ജൂണ്‍ മാസം മാനവിക വിഷയങ്ങളില്‍ നടത്തുന്ന നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പറില്‍ പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ മെയ് 16നകം കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനമന്ദിരത്തിലെ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരാകണം. കോഴ്സ് ഫീ 2000 രൂപ (എസ്.സി/ എസ്.ടി, അംഗപരിമിതര്‍ക്ക് 1000 രൂപ). ഫോണ്‍: 7907358419, 9495723518.

വാഹനീയം അദാലത്ത് ജൂണ്‍ 18ന്

സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികളുടെ ഭാഗമായി ഓഫീസുകളില്‍ വിവിധ കാരണത്താല്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്ത അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കാനുള്ള വാഹനീയം അദാലത്ത് ജൂണ്‍ 18ന് കണ്ണൂര്‍ റീജയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും സബ് ആര്‍ടിഒ ഓഫീസുകളിലും നടക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കും. ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകള്‍, ഡ്രൈവിങ് സ്‌കൂള്‍, പുകപരിശോധന കേന്ദ്രം, ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ലൈസന്‍സ് സംബന്ധിച്ച അപേക്ഷകള്‍, ടാക്സ് റീഫണ്ട്, ഫോം ജി അപേക്ഷകള്‍, സ്റ്റേജ് കാര്യേജ് പെര്‍മിറ്റുമായി ബന്ധപ്പെട്ട അപേക്ഷകള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാതെ കിടക്കുന്ന ചെക്ക് റിപ്പോര്‍ട്ടുകള്‍, അപേക്ഷകര്‍ക്ക് അയച്ചുനല്‍കിയ ഡ്രൈവിങ് ലൈസന്‍സ്, ആര്‍ സി എന്നിവ കൈപ്പറ്റാതെ തിരികെ വന്നത് തുടങ്ങിയവ കണ്ടെത്തി നടപടികള്‍ സ്വീകരിക്കും. ഫോണ്‍:0497 2700566.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള  ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്,  കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേര്‍ണലിസം (പാര്‍ട്ട് ടൈം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം. അപേക്ഷ jobscasn@gmail.com എന്ന ഇ-മെയിലില്‍ മെയ് 18 നകം സമര്‍പ്പിക്കണം. യുജിസി, നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷാഫോറം caspayyannur@ihrd.ac.in   ല്‍ ലഭിക്കും. ഫോണ്‍ 04972 877600, 9446304755.

മലയോര ഗ്രാമസഭ 13ന്

മലയോര ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ആദ്യപടിയായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മലയോര ഗ്രാമസഭ വിളിച്ചു ചേര്‍ക്കുന്നു. മെയ് 13നു വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും ചെറുപുഴ, ചെങ്ങളായി, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, എരുവേശ്ശി, പയ്യാവൂര്‍, പടിയൂര്‍, ഉളിക്കല്‍, ആറളം, അയ്യന്‍കുന്ന്, പായം, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, പേരാവൂര്‍ തുടങ്ങിയ ഗ്രാമ പഞ്ചായത്തിലെയും എല്ലാ ജനപ്രതിനിധികള്‍ പങ്കെടുക്കും. മലയോര പ്രദേശങ്ങളിലെ വിവിധ വികസന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മേഖലയിലെ വികസന വിടവ് പരിഹരിക്കുന്നതിനും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ വികസനകാര്യത്തില്‍ ജില്ലാ പഞ്ചായത്തിനുള്ള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും നൂതനവും ജനോപകാരപ്രദവുമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനുമാണ് ഗ്രാമസഭ വിളിച്ചു ചേര്‍ക്കുന്നത്. എം എല്‍ എമാരും ക്ഷണിക്കപ്പെടുന്ന രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ മെയിന്‍ ബ്ലോക്കിലേയും ബി ബ്ലോക്കിലേയും ടോയ്‌ലറ്റുകളിലെ വാതിലുകള്‍ അറ്റകുറ്റ പണി നടത്തുന്നതിന് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21 ഉച്ചക്ക് ഒരു മണി വരെ. ഫോണ്‍: 0497 2780226.

ടെണ്ടര്‍

വനിത ശിശുവികസന  വകുപ്പിന് കീഴില്‍ മട്ടന്നൂരിനടുത്ത് ശിവപുരത്ത്  പ്രവര്‍ത്തിക്കുന്ന വുമണ്‍ ആന്റ്  ചില്‍ഡ്രണ്‍ ഹോമിന്റെ  ആവശ്യത്തിലേക്കായി ഒരുവര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള (ഡ്രൈവര്‍ സീറ്റ് ഒഴികെ ഏഴ് സീറ്റുളള ) ജീപ്പ്/ കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോണ്‍: 0497 2700708.

വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടാമ്പള്ളി മുതല്‍ കോട്ടക്കുന്ന് എ കെ ജി റോഡ് വരെയുള്ള ഭാഗങ്ങളില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്മൂപറമ്പ്, ആപ്പെ, റെനോള്‍ ടാറ്റ തോട്ടട എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍  മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വെദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചതുരക്കിണര്‍, ഐഎംടി, മറിയം ടവര്‍, വലിയന്നൂര്‍, കാനന്നൂര്‍ ഹാന്റ്‌ലൂം, കാമറിന്‍, സൂര്യ 1, സൂര്യ 2, നവഭാരത് കളരി, വലിയകുണ്ട് കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ചോലപ്പാലം  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഒമ്പത് മണി വരെയും,  ഇന്ദിര നഗര്‍ ഭാഗത്ത് രാവിലെ 8.30  മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം സെന്‍ട്രല്‍, മുച്ചിലോട്ട്, പാട്യം, അമ്പലത്തറ, കൊക്കോട്ട്, കൂര്‍ക്കര ഭാഗങ്ങളില്‍  മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  ഞെക്ലി, കരിപ്പോട്, വനിതാ ഇന്‍ഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കൊരങ്ങാട്, പയ്യഗാനം എന്നീ ഭാഗങ്ങളില്‍  രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂതപ്പാറ മുതല്‍ കല്ലടത്തോട് വരെയുള്ള ഭാഗങ്ങളില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല വെസ്റ്റ്, മാനയത്തുമൂല, ചകിരി  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ ഏഴ് മണി മുതല്‍ 9.30 വരെയും കിഴുത്തളി, ചാലക്കുന്ന് ഗുരുമഠം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും അടൂര്‍ വായനശാല, കാടാച്ചിറ ഹൈസ്‌കൂള്‍, കാടാച്ചിറ കെഎസ്ഇബി  പരിസരം, രജിസ്ട്രാര്‍ ഓഫീസ്  പരിസരം എന്നിവിടങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ചാല ദിനേശ്,  ചാല ഈസ്റ്റ് എന്നീ ഭാഗങ്ങളില്‍ രാവിലെ് ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ലോവര്‍, കുടിയാന്മല ചര്‍ച്ച്, പള്ളിക്കുന്ന്, പൊട്ടന്‍പ്ലാവ്, പൈതല്‍മല എന്നിവിടങ്ങളില്‍  മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം  ഇലക്ട്രിക്കല്‍ സെക്ഷനിലെ ബിഎഡ് കോളേജ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും  നെടിയേങ്ങ ക്രഷര്‍, ചേപ്പറമ്പ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും  പഞ്ചാന്മൂല, അടുവപ്പുറം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും  മടമ്പം ചര്‍ച്ച്, മടമ്പം ഇറിഗേഷന്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയും വൈദ്യുതി മുടങ്ങും

date