Skip to main content

തൊഴില്‍മേള

സൗരോര്‍ജ പ്ലാന്റുകള്‍  സ്ഥാപിക്കുന്നതിനുളള പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കുളള  തൊഴില്‍മേള ഇന്ന് തിരുവനന്തപുരത്ത്  അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതില്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് അനെര്‍ട്ട് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെയുളള ഇലക്ട്രീഷ്യന്മാര്‍ക്കുളള  തൊഴില്‍മേളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരം തൈക്കാട്ടുളള  ഗവ. വനിതാ  കോളജില്‍ ഇന്ന് രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിപാടി. പരിശീലനം ലഭിച്ച ഐ.ടി.ഐ, വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കും  നിലവില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം.

date