Post Category
'ഞങ്ങളും കൃഷിയിലേക്ക്' എരഞ്ഞോളി പഞ്ചായത്ത്തല ഉദ്ഘാടനം
എല്ലാവരും കൃഷിക്കാരാവുക, എല്ലായിടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. കുടക്കളത്ത് പഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് പി വിജു അധ്യക്ഷത വഹിച്ചു. എരഞ്ഞോളി കൃഷി ഓഫീസര്‍ ഷിഹാബ് ബാബു പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗം വി കെ നിമിഷ വിത്ത് വളം വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യതക്ഷരായ കെ ജസ്ന, കെ ഷാജി, ആര്‍ എല്‍ സംഗീത, പഞ്ചായത്ത് അംഗങ്ങളായ സുശീല്‍ ചന്ദ്രോത്ത്, എം ബാലന്‍, പഞ്ചായത്ത് കൃഷി അസിസ്റ്റന്‍ഡ് മിനി ആച്ചിലാട്ട്, കൃഷി ഭവന്‍ അസിസ്റ്റന്റ് ധന്യ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments