Skip to main content

ജനകീയ മത്സ്യകൃഷി: ബോധവത്ക്കരണ  ക്ലാസ്സ് നടത്തി

    ഉള്‍നാടന്‍ മേഖലയില്‍ മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ കൃഷി ചെയ്യുന്നതിന് താല്പര്യമുള്ള കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടി മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.കെ. സഹദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  അബ്ദുള്‍ സലാം, സുലൈമാന്‍.ടി.കെ, ലളിത, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര എന്നിവര്‍ സംസാരിച്ചു. അനു.വി.മത്തായി, ആഷിഖ് ബാബു എന്നിവര്‍ ക്ലാസ്സെടുത്തു.
 

date