Post Category
അന്താരാഷ്ട്ര ചക്ക മഹോത്സവം ഉദ്ഘാടനം ഇന്ന്
അന്താരാഷ്ട്ര ചക്ക മഹോത്സവം ഇന്ന് (10.07.2018) രാവിലെ 10ന് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, അഡ്വ.കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.വി. വിജയദാസ്, ജി.എസ്. ജയലാല്‍, എം. വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അയജകുമാര്‍, അഗ്രിക്കള്‍ച്ചര്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതാ ബിശ്വാസ്, കെ.എ.യു. വൈസ് ചാന്‍സലര്‍ ഡോ.ആര്‍. ചന്ദ്രബാബു തുടങ്ങയവര്‍ പങ്കെടുക്കും.
date
- Log in to post comments