Post Category
എസ്.ആര്‍.സി. അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് പ്രായപരിധി ഇല്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും മറ്റു വിവരങ്ങളും www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 15. ഫോണ്‍ 0471 2325101.
date
- Log in to post comments