Skip to main content

വീട്ടിനടുത്തെ വികസനമറിയാം കിഫ്ബി പവലിയനില്‍

നവകേരള സൃഷ്ടിയുടെ ഭാഗമായി നിങ്ങളുടെ വീട്ടിനടുത്ത് നടക്കുന്ന കിഫ്ബി പദ്ധതിയെ പറ്റിയറിയാന്‍ കിഫ്ബി പവലിയന്‍ സൗകര്യമൊരുക്കുന്നു. ഏതൊക്കെ പദ്ധതികളാണ് നിങ്ങളുടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതെന്നും അവയുടെ പുരോഗതി എന്തെന്നും ഈ പവലിയനിലൂടെ മനസിലാക്കാന്‍ സാധിക്കും. പദ്ധതികൊണ്ട് നാടിനുണ്ടാകുന്ന മാറ്റവും ഇതിനായി വരുന്ന ചെലവ് സംബന്ധിച്ച വിവരങ്ങളും ഇവിടെ ലഭ്യം. ഇതോടൊപ്പം വികസന പദ്ധതികള്‍ സംബന്ധിച്ച വീഡിയോയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാടിനുണ്ടാകുന്ന മാറ്റങ്ങള്‍ വിളിച്ചോതുന്നതാണ് ഈ വീഡിയോ.

date