Post Category
സപ്ലൈകോ പെട്രോള്‍ ബങ്ക് ശിലാസ്ഥാപനം മേയ് 13
ജില്ലയില്‍ ആദ്യമായി സപ്ലൈകോ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് ആരംഭിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം മേയ് 13 ഉച്ചകഴിഞ്ഞ് 2.30ന് തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനില്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി വിശിഷ്ടാതിഥിയാകും.
date
- Log in to post comments