പി.സി. ആദിച്ചന്‍ പട്ടികജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കൊടുമണ്‍ ഡിവിഷനിലെ കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പി.സി.ആദിച്ചന്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബീനാപ്രഭ നിര്‍വഹിച്ചു.
ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ. സി.പ്രകാശ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മണ്ണു സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥരായ സുര്‍ജിത് തങ്കന്‍, എ.എസ് ശ്രീകുമാര്‍, വി. തങ്കമ്മ, പി.മിനി, ജിന്‍സി, ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിട്ടുളളതും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമാണ്.
- Log in to post comments